ഇഫ്താർ സംഗമവും മുതഅല്ലിമുകൾക്കുള്ള വസ്ത്ര‌ വിതരണവും നടത്തി

കണ്ണമംഗലം: വാളക്കുട യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് സംയുക്തമായി ഇഫ്താർ സംഗമവും മുതഅല്ലിമുകൾക്ക് വസ്ത്ര വിതരണവും നടത്തി.

വാളക്കുട യൂണിറ്റിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന 10 മുതഅല്ലിമുകൾക്കുള്ള ഡ്രസ്സ് വിതരണ ഉദ്ഘാടനം മഹല്ല് ഖത്തീബും ഹംസത്തുൽ കർറാർ മസ്ജിദ് മുദരിസുമായ ഉസ്താദ് ഉസ്മാൻ സഖാഫി മലപ്പുറം നിർവഹിച്ചു. 

പരിപാടിയിൽ സാലിം മുസ്ലിയാർ വാളക്കുട, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ,മുഹമ്മദ് കോയ നിസാമി, സയ്യിദ് ഖാജാ മുഈനുദ്ദീൻ ലത്വീഫി എന്നിവർ സംബന്ധിച്ചു. ഇഫ്താർ സംഗമത്തിന് മഹല്ലിൽ നിന്നും 250 ആളുകൾ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}