ലൈഫ് 2020 ഗുണഭോക്തൃ സംഗമം നടത്തി

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ലൈഫ് 2020 ഗുണഭോക്തൃ സംഗമം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.
 
ലൈഫ് 2020 ലിസ്റ്റിൽ ഉൾപ്പെട്ട സ്വന്തമായി ഭൂമിയുള്ള എസ് സി വിഭാഗത്തിലെ ഭവനരഹിതരായ മുഴുവൻ പേരെയും കരാർ വെപ്പിക്കുന്നതിനുള്ള നടപടികൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തന്നെ പഞ്ചായത്ത് സ്വീകരിച്ചിരുന്നു. വേങ്ങര ഗ്രാമപഞ്ചായത്തിലെ ലൈഫ് 2020 ലിസ്റ്റിൽ ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ട സ്വന്തമായി സ്ഥലമുള്ള ഭവനരഹിതരായ മുഴുവൻ പേർക്കും ധനസഹായം നൽകുന്നതിനാണ് ഇപ്പോൾ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്.

നിലവിൽ ഭൂരഹിത ഭവനരഹിത ലിസ്റ്റിൽ ഉൾപ്പെട്ട സ്വന്തമായി  ഭൂമി വാങ്ങിയ ഗുണഭോക്താക്കളെയും ഉൾപ്പെടുത്തിയാണ് ധനസഹായം അനുവദിക്കുന്നത്. 2 കോടി 60 ലക്ഷം രൂപയാണ് ലൈഫ് പദ്ധതി ജനറൽ വിഭാഗത്തിനായി 2023-24 വാർഷിക പദ്ധതിയിൽ നീക്കിവെച്ചിട്ടുള്ളത്.

ചടങ്ങിന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. കെ സലിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ മറ്റു ജനപ്രതിനിധികൾ,  സെക്രട്ടറി രാജശ്രീ ടി. ആർ, വി ഇ ഒ മാരായ ലിജിത്ത് എ രാജ്, ആശിഷ് സി.വി എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}