പാണ്ടികശാല ചെറുകര മല കുടിവെള്ള പദ്ധതിക്ക് 56 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചു

വേങ്ങര: വേങ്ങര പഞ്ചായത്തിലെ പതിനേഴാം വാർഡിലെ വലിയോറ പാണ്ടികശാല ചെറുകരമല കുടിവെള്ള പദ്ധതിക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും 56 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ച് സർക്കാർ ഭരണാനുമതി ലഭിച്ചു.

ഈ കുടിവെള്ള പദ്ധതിക്ക്   ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും ഫണ്ട് അനുവദിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് വേങ്ങരഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ യൂസുഫലി വലിയോറ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനും, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മേധാവികൾക്കും നിവേദനം നൽകിയിരുന്നു. കൂടാതെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും വാർഡ് മെമ്പറായ
യൂസുഫലി വലിയോറ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഫണ്ടനുവദിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ന്യൂനപക്ഷ കമ്മിഷൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സർക്കാർഭരണാനുമതി നൽകിയത്. ഇതോടെ ഈ പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാവും.   

കഴിഞ്ഞ സർക്കാറിന്റെ കാലത്തും ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും ഈ കുടിവെള്ള പദ്ധതിക്ക് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പറായ യൂസുഫലി വലിയോറ നിരവധി തവണ ന്യൂനപക്ഷ ക്ഷേമ വകുപ്പ്  മേധാവികൾക്ക് നിവേദനങ്ങളും പ്രൊപ്പോസലുകളും സമർപ്പിച്ചിരുന്നു. ജലനിധിയുള്ള പഞ്ചായത്തായതിനാൽ ഇവിടേക്ക് മാത്രമായി കുടിവെള്ള പദ്ധതി അനുവദിക്കുന്നതിന് സാങ്കേതിക തടസ്സം ഉണ്ടായിരുന്നു. നൂറോളം കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശമാണ് ഈ ചെറുകരമല ഇവിടെ വീടുകളിൽ അധികവും കിണർ ഇല്ലാത്തവരും ഇവർ കുളിക്കാനും മറ്റും ആ ശ്രയിച്ചിരുന്നത് കടലുണ്ടിപ്പുഴയെ ആയിരുന്നു. വലിയോറ ബാക്കിക്കയം  റെഗുലേറ്റർ വന്നത് മൂലം ഇവിടെ ഉണ്ടായിരുന്ന കുളിക്കടവ് നഷ്ടമാവുകയും ഇവിടെയെല്ലാം വലിയ കോൺക്രീറ്റ് ഭിത്തി കെട്ടി ഉയർത്തിയത് മൂലം പുഴയിലേക്ക് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായതും ഈ പ്രദേശത്തെ ജനങ്ങളെ ഏറെ  പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്നവരാണ് ഇവിടെ താമസിക്കുന്നവരിൽ അധികപേരും കടലുണ്ടിപ്പുഴക്ക് സമീപം കിണർ നിർമ്മിച്ച നൂറോളം വരുന്ന കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാരുടെ ആവശ്യത്തിന് ഇതോടെ അറുതിയാവുകയാണ്. 

ജലനിധി പദ്ധതിനടപ്പിലാക്കിയ പഞ്ചായത്ത് ആയതിനാൽ ഇവിടേക്ക് മാത്രമായി പ്രത്യേക പദ്ധതി ആരംഭിക്കാൻ വേങ്ങര ഗ്രാമപഞ്ചായത്തിന് സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. മാത്രമല്ല ജലനിധിയുടെയും ജലജീവൻ മിഷന്റെയും വെള്ളം ഈ മലയിലേക്ക് കയറാത്ത അവസ്ഥയും നിലവിലുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്ന് ഫണ്ട് അനുവദിച്ചതോടെ   ഏറെനാളത്തെ സ്വപ്നം യഥാർത്യ മാവുന്നതോടെ  ഏറെആശ്വാസത്തിലും ആഹ്ലാദത്തിലുമാണ്പ്രദേശവാസികൾ. സാങ്കേതികനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി എത്രയും പെട്ടെന്ന്പ്രവർത്തി ആരംഭിക്കാനാവുമെന്നും വാർഡ് മെമ്പർ യൂസുഫലിവലിയോറ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}