വേങ്ങര: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2022-23 സാമ്പത്തിക വർഷത്തിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ തുക ചിലവഴിച്ചതിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് ഒന്നാമത്. 1 കോടി 93 ലക്ഷം രൂപയാണ് ചിലവഴിച്ചത്. 38351 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു.
കഴിഞ്ഞ വർഷങ്ങളിലേക്കാൽ വലിയ പുരോഗതിയാണ് നേടാൻ സാധിച്ചത്, അതിനു വേണ്ടി പ്രയത്നിച്ച ജന പ്രതിനിധികൾ, സെക്രട്ടറി രാജശ്രീ, അസിസ്റ്റൻ്റ് സെക്രട്ടറി സുകുമാരി, എൻജിനീയർ മുബഷിർ, ഓവർസിയർ ആമിർ , ഐ ടി & അസിസ്റ്റൻ്റ് ഉഷ കെ, ആൻസി കൃഷ്ണ, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, കൃഷി ഓഫീസർ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ പറഞ്ഞു.