മലപ്പുറം: പെട്രോൾ ഡീസൽ അധിക നികുതി ഭീകരതക്കെതിരെ ആർ വൈ എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന "മിസ്റ്റർ പിണറായി മലയാളികൾ വിഢികളല്ല" കാമ്പയിൻ സംഘടിപ്പിച്ചു. മലപ്പുറം കലക്ടറുടെ വസതിക്കു മുൻപിലെ പെട്രോൾ പമ്പിൽ വരുന്ന വർക്ക് ബാഡ്ജ് ധരിപ്പിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. ആർ എസ് പി ജില്ലാ സെക്രട്ടറി അഡ്വ: ഷിബു ഉദ്ഘാടനം ചെയ്തു.
ആർ വൈ എഫ് ജില്ലാ പ്രസിഡന്റ് അഡ്വ: രാജേന്ദ്രൻ കാവുങ്ങൽ , ജില്ലാ സെക്രട്ടറി എ വി സിയാദ് വേങ്ങര, വൈസ് പ്രസിഡന്റ് നിഷ, ജോയിന്റ് സെക്രട്ടറി ഷാഹുൽ ഹമീദ് , സംസ്ഥാന സമിതി അംഗം റംഷീദ് വെന്നിയൂർ, ഷാജി കുളത്തൂർ, എൻ ടി റസാക്ക് വേങ്ങര എന്നിവർ നേതൃത്വം നൽകി.