തിരൂരങ്ങാടി താലൂക്ക് പരിധിയിൽ റമദാൻ സ്പെഷ്യൽ സോഡകൾ നിരോധിക്കണം; തഹസിൽദാർക്ക് നിവേദനം നൽകി

തിരൂരങ്ങാടി: ജലജന്യ രോഗങ്ങളും ഭക്ഷ്യജന്യ രോഗങ്ങളും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ റമദാൻ സ്പെഷ്വൽ ദംസോഡ, മസാല സോഡ, അടക്കമുള്ള എരിവും പുളിയും കലർന്ന പാനീയങ്ങൾ, ഉപ്പിലിട്ടത്, മറ്റ് ഭക്ഷ്യ പാനീയ വഴിയോര കച്ചവടങ്ങൾ എന്നിവ തിരൂരങ്ങാടി താലൂക്ക് പരിധിയിൽ നിരോധിക്കാൻ നാളത്തെ താലൂക്ക് സഭയിൽ വിഷയം അവതരിപ്പിച്ച അടിയന്തരമായി ഇടപ്പെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി മുനിസിപ്പാലിറ്റി ആം അദ്മി പാർട്ടി തിരൂരങ്ങാടി തഹസിൽദാർ സാദിഖ് പി.ഒ ക്ക് നിവേദനം നൽകി.

യാതൊരുവിധ ആരോഗ്യവകുപ്പ് നിയമങ്ങളോ മാനദണ്ഡങ്ങളോ ഉത്തരവുകളോ നിയമങ്ങളോ പാലിക്കാതെ റമദാനിന്റെ മറവിൽ യുവതലമുറയുടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്ന ഇത്തരം നിയമപരമല്ലാത്ത കച്ചവടങ്ങൾ  പൊതുജനാരോഗ്യ നിയമപ്രകാരം കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുൽ റഹീം പൂക്കത്ത്, ഫൈസൽ ചെമ്മാട് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}