ഇരിങ്ങല്ലൂർ: സത്യം വിളിച്ചു പറഞ്ഞതിന് രാഹുൽ ഗാന്ധിയെ വേട്ടയാടി കള്ളക്കേസിൽ കുടുക്കി ജയിൽ അടച്ച് ഇന്ത്യയിൽ ഫാസിസം നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ കിരാത നടപടിയിൽ പ്രതിഷേധിച്ചും ഇന്ത്യൻ ജനാധിപത്യ മതേതരത്വ ഭരണഘടന സംരക്ഷിക്കുവാൻ പോരാടുന്ന രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇരിങ്ങല്ലൂർ പാലാണിയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സംയുക്ത പ്രതിഷേധ ജ്വാല തെളിച്ച് പ്രതിഷേധ പ്രകടനവും. സംഗമവും നടത്തി.
പറപ്പൂർ മണ്ഡലം പ്രസിഡന്റ് മൂസ്സട്ടി എടപ്പനാട് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജാബിർ അംബലവൻ സ്വഗതം പറഞ്ഞു. കെ.എ റഹീം. അധ്യക്ഷത വഹിച്ചു.
മുൻ ഡി സി.സി മെമ്പർ പി.കെ കാദർ, റഹീം കുഴിപ്പുറം, നാസർ കാപ്പൻ, ചാക്കുവായി ലക്ഷ്മണൻ, കെ.പി റഷീദ് , അമീർ ബാപ്പു, ദേവരാജൻ , കെ.കെ അബ്ദുറഹ്മാൻ, ഇസ്മായിൽ ഹാജി, എം സി ബാബു, ടി ഇ അഹമ്മദ് കുട്ടി, സി.മുഹമ്മദ് തുടങ്ങിയവർ ജാഥക്ക് നേതൃത്വം നൽകി. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി യാസർ കെ.സി നന്ദിപഞ്ഞു.