വേങ്ങര: എസ് കെ എസ് എസ് എഫ് വേങ്ങര മേഖല റമളാനിലെ 30 ദിനവും കച്ചേരിപ്പടിയിൽ ഒരുക്കിയ 'ഇഫ്താർടെന്റ്' ഒൻപതാം ദിനം പിന്നിട്ടു. വഴിയാത്രക്കാർക്കുള്ള നോമ്പ് തുറ ഏഴാം ദിനം കച്ചേരിപ്പടി റെയ്ഞ്ച് സെക്രട്ടറി അബ്ദുൽ റസാഖ് മുസ്ലിയാർ ഉദ്‌ഘാടനം നിർവഹിച്ചു. ഏഴാം ദിനത്തിൽ വെട്ടുതോട് യൂണിറ്റ് പ്രവർത്തകന്മാരാണ് ഇഫ്താർടെന്റ് ഒരുക്കിയത്.
ബഷീർ പി ടി, അനസ് എ കെ, ഇർഷാദ്, റബീഹ് പി, നിഹാദ് ഇസ്മാഹിൽ, നെസ്രുദീൻ ഇ വി, അജ്മൽ പി പി, ആഷിഫ് എൻ എന്നിവർ പങ്കെടുത്തു.