വേങ്ങര: പാണ്ടികശാലയിലെ കഴുങ്ങും തോട്ടത്തിൽ അബ്ദുൽ മാജിദ് - ആയിഷ ഷിഫ്ന ദമ്പതികളുടെ ഏക മകനായ ഒന്നര വയസ്സ് പ്രായമുള്ള ജോഹാൻ എന്ന കുട്ടി വ്യത്യസ്തമായ തിരിച്ചറിവിന്റെ കഴിവിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടി.
ഒന്നര വയസ്സിൽ തന്നെ ശരീരത്തിന്റെ 10 ഭാഗങ്ങൾ, 22 മൃഗങ്ങൾ, 20 പഴങ്ങൾ, 12 വാഹനങ്ങൾ, 16 പച്ചക്കറികൾ, 12 ഇലക്ട്രോണിക് വസ്തുക്കൾ, 18 ഭക്ഷ്യവസ്തുക്കൾ, 17 കുളിക്കാനുള്ള വസ്തുക്കൾ, 131 വസ്തുക്കൾ, ഇംഗ്ലീഷ് അക്ഷരമാലയിലെ 4 അക്ഷരങ്ങൾ തിരിച്ചറിയിന്നതിനും 16 മൃഗങ്ങളുടെ ശബ്ദം അനുകരിക്കുന്നതിലൂടെയുമാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്.
പിതാവ് അബ്ദുൽ മാജിദ് വിദേശത്താണ്. മാതാവ് ആയിഷ ശിഫ്നയാണ് കുട്ടിയെ പരിശീലിപ്പിച്ചത്. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നതിന് ഇടയിലാണ് മകനെ പരിശീലിപ്പിച്ചെടുത്തത്. 8 മാസം ആയപ്പോൾ തന്നെ ഓരോ വസ്തുക്കൾ കാണിച്ചു കൊടുക്കാമായിരുന്നു പിന്നെ അടുക്കളയിൽ ജോലിചെയ്യുമ്പോ ഓരോ പച്ചക്കറിയും പരിചയപ്പെടുത്തിക്കൊടുക്കും. ആദ്യം വലിയ റെസ്പോൺസ് ഇല്ലെങ്കിലും പിന്നീട് കിട്ടി തുടങ്ങി. ഒരു ദിവസം ഉമ്മ ജോലി ചെയ്യുമ്പോൾ അവൻ പശുവിന്റെ കാർഡ് കാണിച്ചു ഉമ്മാനോട് മമ്മ മ്മേ എന്ന് പറഞ്ഞു അപ്പോൾ ഉമ്മ പിന്നെ അവന്ക് പിന്നെ ഓരോ മൃഗങ്ങളെ ശബ്ദങ്ങൾ പഠിപ്പിച്ചു കൊടുത്ത്. ഒന്നര വയസ്സാണ് ഇന്ത്യൻ ബുക്കിന്റെ മിനിമം പ്രായം. ഇത് പ്രകാരം ഒന്നര വയസ്സ് പ്രായമായപ്പോൾകുട്ടിയുടെ കഴിവുകൾ പ്രകടമാക്കിയുള്ള വീഡിയോ അടക്കം അപേക്ഷ സമർപ്പിക്കുകയും അതുവഴിഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടുകയും ചെയ്തു. ഈ കുട്ടിയെയും കുട്ടിയുടെ രക്ഷിതാവിനെയും വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫലി വലിയോറഅവരുടെ വീട്ടിലെത്തി അനുമോദിച്ചു.