വേങ്ങര: സാഗർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് എല്ലാ വർഷവും നടത്തി വരാറുള്ള സമൂഹ നോമ്പ് തുറ ഈ വർഷവും ഞായറാഴ്ച സംഘടിപ്പിച്ചു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹംസ ,ഊരകം പഞ്ചായത് പ്രസിഡണ്ട് മൻസൂർ തങ്ങൾ ,വേങ്ങര പ്രമുഖ വ്യവസായി സബാഹ് കുണ്ടുപുഴക്കൽ ,ഊരകം പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സൈദലവി ,NYK കോർഡിനേറ്റർ അസ്‌ലം എന്നിവർ പങ്കെടുത്തു.
സാഗർ ക്ലബ്ബ് പ്രെസിഡന്റ് വലീദ് ,സെക്രട്ടറി അഫ്സൽ ,പ്രവാസി ട്രെഷറർ ഹംസക്കുട്ടി എന്നിവർ നേതൃത്വം വഹിച്ച സമൂഹ നോമ്പുതുറയിൽ 300 ൽ പരം ആളുകൾ പങ്കെടുത്തു.