വേങ്ങര: ഇരിങ്ങല്ലൂർ പുത്തൻപറമ്പിലെ ബൈക്ക് അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വേങ്ങര - കോട്ടക്കൽ റൂട്ടിൽ പുത്തൻപറമ്പിൽ വെച്ച് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടക്കൽ അൽമാസ് ആശുപ്രതിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഊരകം യാറംപടി കാരത്തോടി ഗഫൂർ (പഞ്ചായത്ത് ചിക്കൻ കട) എന്നവരുടെ മകൻ റിഷാൽ (18) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്.
ഊരകം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ മണ്ണാർതൊടി റഷീദയാണ് മാതാവ്. ബൈക്കിൽ കൂടെയുണ്ടായിരുന്ന റിഷാലിന്റെ സുഹൃത്ത് പരുക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. ഊരകം കല്ലേങ്ങൽപടി പി.കെ മിർസയാണ് ചികിത്സയിലുള്ളത്. റിഷാൽ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു.