എസ്.വൈ.എസ് സോൺ ഐക്യദാർഢ്യ റാലികൾ പ്രൗഢമായി

മലപ്പുറം: കണ്ണൂരിൽ നടക്കുന്ന എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റി വിദ്യാർത്ഥി സമ്മേളനത്തിന്റെ വിളംബരമായി എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12 സോൺ കേന്ദ്രങ്ങളിൽ നടന്ന ഐക്യദാർഢ്യ റാലികൾ പ്രൗഢമായി.

മലപ്പുറത്ത് നടന്ന റാലിക്ക് എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി.മുജീബ് റഹ്‌മാൻ, ജില്ലാ പ്രവർത്തക സമിതി യംഗങ്ങളായ ശിഹാബുദ്ദീൻ അംജദി, ടി.സിദ്ദീഖ് മുസ്‌ലിയാർ, സോൺ നേതാക്കളായ ബദറുദ്ദീൻ കോഡൂർ, അബ്ദുൽ സലാം എം.കെ,ടി.സിദ്ദീഖ്, സൈനുദ്ദീൻ സഖാഫി, എം.ടി.ശിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.

എടവണ്ണപ്പാറ, മഞ്ഞപ്പറ്റ,എടക്കര, നിലമ്പൂർ,വണ്ടൂർ, പെരിന്തൽമണ്ണ, കൊളത്തൂർ,മഞ്ചേരി, കൊണ്ടോട്ടി, പുളിക്കൽ,അരീക്കോട് തുടങ്ങിയ കേന്ദ്രങ്ങളിൽ നടന്ന  ഐക്യദാർഢ്യത്തിന് ജില്ലാ പ്രസിഡണ്ട്  മുഈനുദ്ദീൻ സഖാഫി, ജില്ലാ ഭാരവാഹികളായ ടി.സിദ്ദീഖ് സഖാഫി, സയ്യിദ് മുർതള ശിഹാബ് സഖാഫി, പി.ടി.നജീബ്, സി.കെ.എം.ഫാറൂഖ്, പി.യൂസുഫ് സഅ്ദി സോൺ നേതാക്കളായ ശരീഫ് സഅദി, അബ്ദുനാസർ മുസ്‌ലിയാർ,അബ്ദുൽ ലത്വീഫ് സഖാഫി, ജഅ്ഫർ അഹ്സനി , എം.കെ.മുഹമ്മദ് ഫാറൂഖ് സഖാഫി, അബ്ദുൽ ജലീൽ നഈമി, പി.സിദ്ദീഖ് മുസ്‌ലിയാർ, അബ്ദുൽ മജീദ് അഹ്‌സനി, ശറഫുദ്ദീൻ സഅ്ദി, അബ്ദുസലാം  സഖാഫി, മുജീബ് റഹ്മാൻ അഹ്സനി, മുഹമ്മദ് ശരീഫ് സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}