വേങ്ങര: എസ് വൈ എസ് വേങ്ങര സോണിന് കീഴിൽ അതിഥി തൊഴിലാളികൾക്കായി ഇഫ്താർ ക്യാമ്പ് സംഘടിപ്പിച്ചു. ചേറൂർ കോവിലപ്പാറയിൽ നടന്ന പരിപാടി സോൺ പ്രസിഡന്റ് കെ പി യൂസുഫ് സഖാഫി ഉദ്‌ഘാടനം ചെയ്തു. മുഹമ്മദലി നൂറാനി ക്ലാസ് എടുത്തു.
ബംഗാൾ, ആസാം, ഒറീസ, ഡൽഹി, ബീഹാർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ തേടിയെത്തിയവരാണ് ഇഫ്താറിൽ പങ്കെടുക്കാൻ എത്തിയത്. സയ്യിദ് അലവി അൽ ബുഖാരി പ്രാർത്ഥന നിർവഹിച്ചു. കെ ഹസൻ സഖാഫി, കെ എ റഷീദ്, എ കെ അഫ്സൽ, യൂസുഫ് ചിനക്കൽ തുടങ്ങിയവർ സംബന്ധിച്ചു.