സ്ത്രീകള്‍ പറയുന്നിടത്ത് രാത്രി 10 ആയാല്‍ ബസ് നിര്‍ത്തണം; ഉത്തരവുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: രാത്രി സമയങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ഒറ്റക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന ഉത്തരവ് പുറത്തിറക്കി ഗതാഗത വകുപ്പ്. കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനം.

രാത്രി 10 മുതല്‍ 6 വരെയുള്ള സമയങ്ങളിലാണ് യാത്രക്കാരായ സ്ത്രീകള്‍ക്ക് അവര്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തേണ്ടത്. മിന്നല്‍ സര്‍വീസുകള്‍ ഒഴികെ എല്ലാ സര്‍വീസുകള്‍ക്കും ഉത്തരവ് ബാധകമാണ്. രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെ.എസ്.ആര്‍.ടി.സി എം. ഡി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}