അരീക്കുളം: വേങ്ങര പഞ്ചായത്ത് പത്താം വാർഡ് അരീകുളം ചാത്തൻകുളം പാടം ,ഹയർ സെക്കൻഡറി സ്കൂൾ എന്നിവടങ്ങളിലേക്ക് ഖാസി റോഡ് വഴി പുതുതായി കോൺഗ്രീറ്റ് ചെയ്ത് നിർമ്മാണം പൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം പത്താം വാർഡ് മെമ്പറും വേങ്ങര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സനുമായ ഹസീന ബാനു സി പി യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവ്വഹിച്ചു.
ഒരു കാലത്ത് നടവഴി മാത്രം ഉണ്ടായിരുന്ന ചാത്തൻ കുളം പാടത്തേക്ക് ഈ ഭരണ സമിതി നിലവിൽ വന്നതിന് ശേഷം രണ്ടാമത്തെ റോഡ് ആണ് ഇതോട് കൂടി കോൺഗ്രീറ്റിംഗ് പൂർത്തികരിച്ചത്. എം.എൽ.എ ഫണ്ടും വാർഡ് മെമ്പറുടെ ഫണ്ടും കുറച്ച് സ്വകാര്യ ഭാഗം ജനകീയമായും ആണ് കോൺഗ്രീറ്റ് ചെയ്ത് നവീകരിച്ചത്.
ചടങ്ങിൽ എ കെ മജീദ്, ഹസീബ് പി, ഫർഹാൻ എം.ടി ,ഹെെദ്രസ് മുള്ളൻ, ഹംസ,അൻവർ ടിടി, സുഹൈൽ, മൈമൂന എൻ.ടി, ബീപാത്തു വലിയ പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.