വഴി തെറ്റി വന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ വീട് കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പ്പിച്ചു

വേങ്ങര: കഴിഞ്ഞ ദിവസം വേങ്ങര ഭാഗത്ത് അലഞ്ഞ് തിരിഞ്ഞു നടക്കുതായി ശ്രദ്ധയിൽപ്പെട്ട യുവാവിന്റെ വാർത്ത വേങ്ങര ലൈവ് ഷെയർ ചെയ്തിരുന്നു. സ്വന്തം വീടോ പേരോ ഒന്നും അറിയാതിരുന്ന യുവാവിനെ പിന്നീട് വേങ്ങര പൊലീസ് സ്റ്റേഷനിൽ  എത്തിക്കുകയായിരുന്നു.

വേങ്ങര കോഴിക്കോട് പെരുമണ്ണ പാറമ്മൽ സ്വദേശി അനസ് (20) എന്ന യുവാവിനെയാണ് വേങ്ങര പോലീസ് വീട് കണ്ടെത്തി രക്ഷിതാക്കളെ ഏൽപ്പിച്ചത്. വഴി തെറ്റിവന്ന യുവാവ് കഴിഞ്ഞ നാല് ദിവസമായി വേങ്ങരയിലും പരിസരത്തുമായി അലഞ്ഞു നടക്കുകയായിരുന്നു.

ഫൈസല്‍ തോന്നിക്കൽ, മിൻഹാജ്, ബുഷൈർ, ഇസഹാക്ക്, റഫീഖ് എന്നിവരുടെ സഹായത്തോടെയാണ് അനസിനെ കോഴിക്കോട് പന്തീരാങ്കാവിനടുത്തുള്ള പാറമ്മലിലുള്ള വീട്ടിലേക്ക് എത്തിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}