സ്കൂൾ സമയം ആഴ്ചയിൽ അഞ്ചര ദിവസമാക്കാൻ ശിപാർശ

ന്യൂഡൽഹി: സ്കൂൾ പ്രവൃത്തി സമയം ആഴ്ചയിൽ അഞ്ചര ദിവസമാക്കാൻ നാഷനൽ കരിക്കുലം ഫ്രെയിംവർക്ക് (എൻ.സി.എഫ്)ശിപാർശ ചെയ്തു. ആഴ്ചയിൽ 29 മണിക്കൂർ പഠനത്തിനായി നീക്കിവെക്കണമെന്നും ശനിയാഴ്ചകളിലും പഠനം വേണമെന്നുമാണ് ശിപാർശ. 

ഹൈസ്കൂൾ ക്ലാസ് പിരീഡുകളുടെ സമയം 40 മിനിറ്റും ഒമ്പതാം ക്ലാസ് മുതലുള്ള ക്ലാസ് പിരീഡുകളുടെ സമയം 50 മിനിറ്റ് ആക്കണമെന്നും നിർദേശമുണ്ട്.

ഇതിനു മുമ്പ് 2005ലാണ് എൻ.സി.എഫ് പാഠ്യപദ്ധതി പരിഷ്‍കരണവുമായി മുന്നോട്ടു വന്നത്. അന്ന് ഒരു ദിവസം ആറു മണിക്കൂർ പഠിപ്പിക്കണമെന്നും ഓരോ പിരീഡിന്റെ സമയ ദൈർഘ്യം 45 മിനിറ്റ് ആക്കണമെന്നുമായിരുന്നു ശിപാർശ. ഇതിനു വിരുദ്ധമായാണ് പുതിയ നിർദേശങ്ങൾ.

ഒരു അക്കാദമിക വർഷം 180 ദിവസം വേണമെന്നും പറയുന്നുണ്ട്. സ്കൂൾ പാഠപുസ്തകങ്ങളിൽ വരുത്തുന്ന മാറ്റങ്ങളുടെ അടിസ്ഥാനമായ രേഖയാണ് എൻ.സി.എഫ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}