കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അര്‍ജന്റീനയുടെ അംബാസഡര്‍ ഹ്യൂഗോ സേവ്യര്‍ ഗോബി. ഫിഫ ലോക കപ്പില്‍ കേരളം നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മാനവ വികസന സൂചികയിലും സാമൂഹിക വികസന സൂചികയിലും മാതൃകയായ കേരളത്തെ അദ്ദേഹം അഭിനന്ദിച്ചു. പ്രകൃതി ഭംഗി ഏറെ ആകര്‍ഷിച്ചതായി ജി. 20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ എത്തിയ അനുഭവം പങ്കുവച്ച്‌ അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:

അര്‍ജന്റീനയുടെ അംബാസഡര്‍ ഹ്യൂഗോ സേവ്യര്‍ ഗോബിയുമായുള്ള ഡല്‍ഹിയിലെ കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ സമയത്ത് തന്റെ രാജ്യത്തിന് കേരളം നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഉപഹാരമായി അര്‍ജന്റീനയുടെ ദേശീയ ഫുട്‌ബോള്‍ ജഴ്‌സി സമ്മാനിച്ചു. ലോകഫുട്ബോളിന് അമൂല്യ സംഭാവനകള്‍ നല്‍കിയ രാജ്യമാണ് അര്‍ജന്റീന.

ഫുട്‌ബോള്‍ പ്രേമികള്‍ ധാരാളമായുള്ള കേരളത്തിന്റെ പുരുഷ - വനിതാ ടീമുകളെ പരിശീലിപ്പിക്കുന്നതിന് പിന്തുണ നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കേരളം കൈവരിച്ച സാമൂഹികപുരോഗതിയെ അഭിനന്ദിക്കാനും ഹ്യൂഗോ സേവ്യര്‍ ഗോബി മറന്നില്ല. കേരളത്തിന്റെ പ്രകൃതി ഭംഗി തന്നെ ഏറെ ആകര്‍ഷിച്ചതായി ജി.20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തിയ അനുഭവം പങ്കുവച്ച്‌ അദ്ദേഹം പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}