പറപ്പൂർ കാട്ട്യേക്കാവിലെ ആറാട്ട് മഹോത്സവം സമാപിച്ചു

വേങ്ങര: പറപ്പൂർ കാട്ട്യേക്കാവ് ഭഗവതി കിരാതമൂർത്തി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ആറാട്ടോടെ സമാപിച്ചു. സമാപന ദിനത്തിൽ കിരാത മൂർത്തി ദേവന്റെ ധ്വജപ്രതിഷ്ഠയും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചിറ്റാരി പാലക്കാൾ മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്നു. ഇതോടെ രണ്ട് കൊടി മരങ്ങളുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നായി പറപ്പൂർ കാട്ട്യേക്കാവ് ക്ഷേത്രം. 

കാട്ട്യേക്കാവ് പുഴ കടവിൽ ഭഗവതി ഗജവീരന്റെ പുറത്തേറി ആറാട്ട് നടത്തി.ശേഷം ക്ഷേത്രത്തിലെ വടക്കേ വാതിൽക്കൽ ഗുരുതി തറയിൽ മഹാഗുരുതിയും നടന്നു. വിഭവ സമൃദ്ധമായ ആറാട്ട് സദ്യയും ക്ഷേത്രസമിതി ഒരുക്കിയിരുന്നു. 

ആഘോഷങ്ങൾക്ക് പ്രസിഡന്റ് രവിനാഥ് ഇന്ദ്രപ്രസ്ഥം, സെക്രട്ടറി രവികുമാർ, ജയേഷ്, സുകുമാരൻ, വിജയകുമാർ, മനോജ്‌, ബാബു എം, രഞ്ജിത്, രവീന്ദ്രൻ, ജയപ്രകാശ്, മണികണ്ഠൻ, ജയരാജൻ, ദേവരാജൻ, ബാബുരാജ് സി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}