ഓർമത്തണലിൽ അവർ വീണ്ടും ഒത്തുകൂടി

വേങ്ങര: വേങ്ങര കോ ഓപ്പറേറ്റീവ് കോളേജിലെ 2010-2013 ബാച്ചിലെ ബി കോം വിദ്യാർഥികൾ പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും ഓർമ്മകൾ അയവിറക്കി കോളേജില്‍ ഒത്തുകൂടി. സംഗമം   പ്രിൻസിപ്പൽ നൗഷാദ് തയ്യിൽ ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രിൻസിപ്പൽ ഷീലാദാസ്, കെ ആരിഫ, ഇ.കെ സുഹ്‌റ എന്നിവർ ആശംസകൾ അര്‍പ്പിച്ചു. രാഹുൽ എസ് നായർ അധ്യക്ഷത വഹിച്ചു. സൽ‍മത്ത് സ്വാഗതവും സി ജിഷ നന്ദിയും പറഞ്ഞു. വിദ്യാർഥികൾ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}