ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന സിമ്മുകളുടെ എണ്ണം പരമാവധി നാലെണ്ണമാക്കും. കേന്ദ്രം ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കും.
നിലവില്‍ ഒന്‍പത് സിം വരെ ഒരു വ്യക്തിക്ക് എടുക്കാവുന്നതാണ്. ജമ്മുകശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത് ആറെണ്ണമാണ്. എന്നാല്‍ ഒന്‍പതില്‍ നിന്ന് നാലെണ്ണമാക്കി പരമാവധി കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. സിം കാര്‍ഡുകളില്‍ കൂടുതലുള്ളവര്‍ അധികമായുള്ളവ സറണ്ടര്‍ ചെയ്യണമെന്ന് 2020 മുതല്‍ കേന്ദ്രം ആവശ്യപ്പെടുന്നുണ്ട്. വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി പുതിയ ചട്ടം ഉടന്‍ കൊണ്ടുവരും. കെവൈസി വെരിഫിക്കേഷന്‍ നടത്താതെ സിം നല്‍കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് പുറമേ 2 ലക്ഷം രൂപ പിഴച്ചുമത്തുന്നതും പരിഗണനയിലുണ്ട്.