പറപ്പൂർ ഐ.യു.എച്ച്.എസ്.എസിന് 99% വിജയം

പറപ്പൂർ: പ്ലസ്ടു പരീക്ഷയിൽ പറപ്പൂർ ഐ.യു.ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം. പരീക്ഷ എഴുതിയ കുട്ടികളിൽ 99% പേരും വിജയിച്ചു. കൊമേഴ്സിനും സയൻസിനും 100 %മാണ് വിജയം. 38 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും ഫുൾ എ പ്ലസ്സും ലഭിച്ചു. 

അനുമോദന ചടങ്ങ് മാനേജർ ടി.മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ടി.അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. 

കമ്മറ്റി ഭാരവാഹികളായ ടി. മരക്കാർ കുട്ടി ഹാജി, ടി.ഇ കുഞ്ഞിപ്പോക്കർ, വി.മുബാറക്ക്, സി ഹംസ ഹാജി, പ്രധാനാധ്യാപകൻ കെ.മുഹമ്മദ് അഷ്റഫ്, പി.ടി.എ പ്രസിഡൻ്റ് എം.കെ ഷാഹുൽ ഹമീദ്,ബി.പി.ഒ കെ.എം നൗഷാദ്, സി.സുലൈമാൻ, ഇ.കെ സുബൈർ, സി.അബ്ദുൽ അസീസ്, അബ്ദുറഹ്മാൻ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}