കുറ്റൂർ നോർത്തിലെ തർബിയ്യ: ക്യാമ്പ് വഴിത്തിരിവാകുന്നു

കേരളത്തിൽ മദ്രസാ പ്രസ്ഥാനത്തിന്റെ ചരിത്രം ഗണനീയമാണ്. സമൂഹത്തിൽ യഥാർത്ഥ മത ചിന്തയും ജീവിതവും പഠിപ്പിക്കുകയും തലമുറകൾക്ക് ദീനീ വെളിച്ചം നൽകുകയും ചെയ്ത മദ്റസകൾ ഇന്നും സമുദായത്തിനും രാജ്യത്തിനും നന്മ വിതറി വരുന്നു.

കുറ്റൂർ നോർത്ത് ഹുജ്ജത്തുൽ ഇസ്‌ലാം കേന്ദ്ര മദ്റസയിൽ മെയ് 22,23,24 തിയ്യതികളായി നടന്ന തർബിയ്യ: റസിഡൻഷ്യൽ സമ്മർ ക്യാമ്പ് , മദ്‌റസ പ്രസ്ഥാന പ്രവർത്തന ചരിത്രത്തിൽ ഒരു വഴിത്തിരിവാണ്. മത ഭൗതിക പഠന സമന്വയം ലക്ഷ്യമാക്കി സംഘടിപ്പിച്ച ക്യാമ്പിൽ 47 കൗമാരക്കാരയ കുട്ടികളെ മൂന്ന് പകലുകളും രണ്ട് രാത്രികളിലുമായി താമസപ്പിച്ച് അവരെ മതപരമായ ചിട്ടകൾ, സാമൂഹ്യ മര്യാദകൾ, ജീവിത നൈപുണികൾ, പഠനം രസകരമാക്കാനുള്ള വഴികൾ, ഭാവിയിലെ തൊഴിൽ മേഖലകൾ, നല്ല ശീലങ്ങൾ, നല്ല ബന്ധങ്ങൾ തുടങ്ങി വിവിധ മേഖലകളെ കുറിച്ച് പരിശീലനം നൽകി.

തൊട്ടടുത്ത പുരാതന ജുമാ മസ്ജിദായ കുന്നാഞ്ചേരി പളളി സന്ദർശിച്ച് ഖബർ ജീവിതത്തെ കുറിച്ചുള്ള ധാരണയും ഖബർ സിയാറത്ത് അവസരവും നൽകി. 
പ്രകൃതിയെ തൊട്ടറിയാൻ പാടശേഖരത്തിലൂടെ ഒരു യാത്രയും നടത്തി.
പരിസര ശുചീകരണത്തിന്റെ ബോധ്യം നൽകൽ, മാതാപിതാക്കൾ ഉൾപ്പെടെ മുതിർന്നവരെയും അദ്ധ്യാപകരെയും ബഹുമാനിക്കൽ, സാമൂഹിക ബന്ധം ഉണ്ടാക്കാനുള്ള ഗൃഹസന്ദർശനവും ഉൽബോധനവും തുടങ്ങി വിവിധ മേഖലകളിൽ അവർക്ക് പരിശീലനം നൽകി.

 മതപരമായ ആരാധാന കർമ്മങ്ങൾ നിലനിർത്തുന്നതോടൊപ്പം മറ്റു മതങ്ങളെ ആദരിക്കേണ്ട ആവശ്യകത , ഭക്ഷണ ശീലങ്ങൾ, കളിയും കളിയിലെ മര്യാദകളും തുടങ്ങി ജീവിതത്തിലെ വിവിധ സഹചര്യങ്ങൾ പരിശീലനത്തിന്റെ ഭാഗമായി. ക്യാമ്പ് അംഗങ്ങളുടെ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസും നൽകി.

 നാൽപത് ദിവസത്തേക്ക് കുട്ടികളെ നിരീക്ഷിക്കാനും വിലയിരുത്താനും രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി. അടുത്ത മാസം നടക്കുന്ന തുടർ അവലോകന യോഗത്തിൽ മികച്ച ക്യാമ്പംഗങ്ങളെ തെരഞ്ഞെടുത്ത് അനുമോദിക്കും.
പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ത്രിദിന ക്യാമ്പിൽ പി.എം.ഇഖ്ബാൽ, റാഷിദ് പൂക്കളത്തൂർ, ജംഷീർ കെ., മുഹമ്മദ് നൗഫൽ സെയ്നി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

 സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മദ്റസ പ്രസിഡന്റ് കെ.പി. ഹുസൈൻ ഹാജി അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി അബ്ദുൽ അസീസ് ഹാജി അരിക്കൻ , സി വി മുഹമ്മദലി, എം.പി. മൊയ്തീൻ ഹാജി, എന്നിവർ സംബന്ധിച്ചു. സദർ മുഅല്ലിം നൗഫൽ സെയ്നി , ക്യാമ്പ് കോ-ഓർഡിനേറ്റർ അസ്‌ലം കെ.പി.എം., പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ മൊയ്തീൻ കുട്ടി അരീക്കൻ, മുസ്തഫ കെ.എം, നിഷാദ് കെ.പി , ക്യാമ്പ് ലീഡർ സഹദ് ഏ.പി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}