മൂച്ചിക്കടവൻ പൈക്കാട്ട് കുടുംബ സംഗമം സംഘടിപ്പിച്ചു

വേങ്ങര: ഇരിങ്ങല്ലൂർ പ്രദേശം മുഖ്യ കേന്ദ്രമായുള്ള മൂച്ചിക്കടവൻ പൈക്കാട്ട് കുടുംബത്തിന്റെ സംഗമം അമ്പലമാട് ഓഡിറ്റോറിയത്തിൽ നടന്നു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി ആയിരത്തോളം കുടുംബങ്ങൾ പങ്കെടുത്തു.

പ്രദേശത്തുള്ള വിവിധ കുടുംബങ്ങളുടെ പ്രതിനിധികൾ ചടങ്ങിൽ അതിഥികളായി പങ്കെടുത്തു. കുടുംബം സ്ഥാപിതമായത് മുതലുള്ള അംഗങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ "കുടുംബ മരം" ശ്രദ്ധേയമായി. കുടുംബത്തിന്റെ ചരിത്രവും അംഗങ്ങളുടെ വിവരങ്ങളും അടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചു. 

ചടങ്ങ് റസാഖ് തേക്കിൻകാറ്റിൽ ഉദ്ഘടനം ചെയ്തു. എ കെ നസീർ, പങ്ങിണിക്കാട്ട് കാദർ, എം എം കുട്ടി മൗലവി, നിസാമുദ്ധീൻ കാരാട്ട് തൊടി, ഇബ്രാഹിം കുട്ടി വടക്കീൽ, മൊയ്‌തീൻ പൈക്കാട്ട്, മൊയ്‌തീൻ മാൻകാവിൽ, കോട്ടാട്ടിൽ മമ്മുതു ഹാജി തുടങ്ങിയവർ ആശംസകൾ നേർന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}