വേങ്ങര: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറവും വേങ്ങര ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് മെമ്പറും സംയുക്തമായി പരപ്പിൽപാറ യുവജന സംഘവുമായി സഹകരിച്ച് വലിയോറ പരപ്പിൽപാറയിൽ വെച്ച് അസിസ്റ്റന്റ് ഡ്രസ്സ് മേക്കർ (ടൈലറിംഗ്) ക്ലാസ്സ് ആരംഭിച്ചു.
വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ് പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ, ജെ എസ് എസ് ജില്ലാ കോഡിനേറ്റർ സാജിദ, ക്ലാസ്സ് ട്രൈനർ സാബിറ, ക്ലബ്ബ് ജോ.സെക്രട്ടറി ജംഷീർ ഇ.കെ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ വനിതാദിനത്തിൽ ക്ലബ്ബ് സംഘടിപ്പിച്ച വനിതാദിനാഘോഷ പരിപാടിയിൽ വെച്ച് വനിതകൾക്ക് സ്വന്തമായി തൊഴിൽ കണ്ടെത്തുന്നതിന് പുതിയ പദ്ധതികൾ ആവശ്യമാണെന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപെട്ടതിന് പിന്നാലെയാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസലിന്റെയും വാർഡ് മെമ്പറിന്റെയും ഇടപെടലുകളാണ് ടൈലറിംഗ് ക്ലാസ്സ് തുടക്കം കുറിക്കാൻ സഹായകമായത്.
ക്ലബ്ബ് പ്രവർത്തകരായ ജഹ്ഫർ വി , സമീർ സി , അലി കെ , റാസിക് എ.കെ എന്നിവർ പ്രവേശനോത്സവ പരിപാടിക്ക് നേതൃത്വം നൽകി.