വേങ്ങര: കുറ്റൂർ നോർത്ത് ഹുജ്ജത്തുൽ ഇസ്ലാം മദ്രസ മുക്കിൽ പീടിക ബ്രാഞ്ച് മദ്രസയുടെ പുതുതായി നിർമ്മിച്ച ഒന്നാം നിലയുടെ ഉദ്ഘാടനം സയ്യിദ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. ഹുസൈൻ ഹാജി അധ്യക്ഷനായിരുന്നു.
കെ.വി. ഖാദർ ഹാജി, വി.ടി. മുഹമ്മദ് കുട്ടി ഹാജി, ആലുങ്ങൽ കുഞ്ഞമ്മദ് ഹാജി, കരിമ്പിലകത്ത് മുഹമ്മദ് കുട്ടി, സി.പി. ഫൈസൽ, ആലുങ്ങൽ അവറാൻ കുട്ടി, അരീക്കൻ അലവി ഹാജി, സി.വി. മമ്മദ് ഹാജി, സി.വി. മുഹമ്മദ്, കുന്നത്ത് മുഹമ്മദ്, ലത്തീഫ് കുന്നത്ത് , സി.പി. സക്കീർ എന്നിവർ നേതൃത്വം നൽകി.
സി.വി. മുഹമ്മദലി സ്വാഗതവും സദർ മുഅല്ലിം സലാഹുദ്ദീൻ ബാഖവി നന്ദിയും പറഞ്ഞു.