വേങ്ങര: എസ് വൈ എസ് ഗ്രാമസഞ്ചാരത്തിന്റെ ഭാഗമായി സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖ് സഖാഫി പെരിന്താറ്റിരി വേങ്ങര ടൗൺ സാന്ത്വനം കേന്ദ്രം & ഫിസിയോതൊറാപ്പി സെന്റർ സന്ദർശിച്ചു. ഒന്നാം വാർഷിക പദ്ധതി പ്രഖ്യാപനവും പുതിയ മെഡിക്കൽ ഉപകരണ സമർപ്പണവും നടത്തി.
യൂസുഫ് സഖാഫി കുറ്റാളൂർ, അബ്ദുറഷീദ് കെ,യൂസഫ് ചിനക്കൽ, ശംസുദ്ധീൻ പി, ഷാഹുൽ ഹമീദ്, സബീഹ്, ഷബീർ എന്നിവർ സംബന്ധിച്ചു.