യാത്രയയപ്പ് സമ്മേളനം നടത്തി

വലിയോറ: വേങ്ങര കൃഷിഭവനിൽ നിന്നും സ്ഥലം മാറിയ കൃഷി അസിസ്റ്റന്റ് വിക്രമൻ പിള്ളക്കും തേർക്കയം പമ്പ് ഹൗസിൽ നിന്നും വിരമിച്ച പമ്പ് ഓപ്പറേറ്റർ അബ്ദുൽ മജീദിനും ഹൃദ്യമായ യാത്രയയപ്പ് നൽകി. 

വേങ്ങര വ്യാപാര ഭവനിൽ നടന്ന ചടങ്ങ് വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ കുഞ്ഞുമുഹമ്മദ് എന്ന പൂച്ചിയാപ്പു ഉദ്ഘാടനം ചെയ്തു. ഉപഹാരസമർപ്പണവും അദ്ദേഹം നിർവഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ യൂസുഫലി വലിയോറ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, മജീദ് മടപ്പള്ളി, പാടശേഖര സമിതി ഭാരവാഹികളായ എ. കെ. അബൂ ഹാജി,എ കെ കുഞ്ഞാലി, കെ. കെ  കുഞ്ഞിമുഹമ്മദാജി, ഹംസ പള്ളിയാളി എന്നിവർ പ്രസംഗിച്ചു.

വിക്രമൻ പിള്ള മറുപടി പ്രസംഗം നടത്തി. പാടശേഖരസമിതി സെക്രട്ടറി ചെള്ളി ബാവ സ്വാഗതവും കുഞ്ഞിക്കുട്ടൻ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}