ഇതിഹാസ താരം വിരാട് കോഹ്ലിയുടെ വിക്കറ്റെടുത്ത് മലപ്പുറത്തുകാരൻ കെ എം ആസിഫ്

എടവണ്ണ: ഇതിഹാസ താരം വിരാട് കോഹ്ലിയുടെ വിക്കറ്റെടുത്ത് മലപ്പുറത്തിന്റെ സ്വന്തം ഐ പി എൽ താരം കെ എം ആസിഫ്. കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാൻ റോയൽസ്-റോയൽ ചലഞ്ചേഴ്സ് മത്സരത്തിലാണ് ആസിഫ് കോഹ്ലിയെ വീഴ്ത്തിയത്.
മത്സരത്തിന്റെ ഏഴാമത്തെ ഓവറിലാണ് ആസിഫ് സ്വപ്ന സമാനമായ വിക്കറ്റ് സ്വന്തമാക്കിയത്. തന്റെ ആദ്യ ഓവറിലെ അവസാന പന്തിലായിരുന്നു നേട്ടം. പവർ
പ്ലേയ്ക്ക് ശേഷമുള്ള ഓവറിൽ റൺ നിരക്ക് ഉയർത്താനുള്ള കോഹ്ലിയുടെ ശ്രമത്തിന് ആസിഫ് കൃത്യമായി തടയിടുകയായിരുന്നു. ആസിഫിന്റെ ബോൾ മനസിലാക്കാതെ ഉയർത്തി അടിക്കാനുള്ള ശ്രമം തേജസി ജെയ്സ്വാളിന്റെ കയ്യിൽ അവസാനിക്കുകയായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}