ചേറൂരിൽ ഫാബ്‌സോ ട്യൂഷൻ തുടക്കം കുറിച്ചു

ചേറൂർ: ഫാബ്‌സോ ട്യൂഷൻ സെന്ററിന്റെ ബ്രാഞ്ച് ചേറൂരിൽ കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് നാടിനു സമർപ്പിച്ചു. ഉദ്ഘാടന വേളയിൽ ബ്രാഞ്ച് ഡയറക്ടർ മണ്ടോട്ടിൽ സലാഹുദ്ധീൻ സ്വാഗതം പറഞ്ഞു. ഫാബ്‌സോ ഡയറക്ടർ ഫൈസൽ ടി എ കെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റൈഹാനത്, കെ കെ ഹംസ, ഹുസ്സൈൻ, സി ഇ ഒ സഫീർ എന്നിവർ ആശംസ അറിയിച്ചു.

മാർക്കറ്റിങ് ഡയറക്ടർ നിസാം ഗൈഡൻസ് ക്ലാസ് നൽകി. സാധാരണ ട്യൂഷൻ സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമായി ഓൺലൈൻ ക്ലാസും ഓഫ്‌ലൈൻ ക്ലാസും സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു പുതിയ സ്റ്റഡി മെത്തേഡ് ആണ് ഫാബ്‌സോ വിഭാവനം ചെയ്യുന്നത്. പൂർണമായും ശീതീകരിച്ച ക്ലാസ്റൂമുകളും വെറും 44 കുട്ടികളെ മാത്രം ഉൾക്കൊളിച്ചു കൊണ്ട് വിദ്യാർത്ഥികളുടെ സൗകര്യത്തിന് അനുസരിചുള്ള സമയക്രമം പാലിച്ചാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പൂർണമായും ഊന്നൽ നൽകി കൊണ്ട് പ്രതേകം ട്രെയിനിങ് ലഭിച്ച അധ്യാപകരാണ് ഫാബ്‌സോ നിയമിച്ചിട്ടുള്ളത്. ഓരോ ദിവസങ്ങളിലും നടക്കുന്ന അവലോകനം വിദ്യാർത്ഥികളുടെ പഠന നിലവാരം ഉറപ്പ് വരുത്തുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}