ബാലവാടിയൻസിന്റെ ജഴ്‌സി പ്രകാശനം ചെയ്തു

വലിയോറ: വലിയോറ പാണ്ടികശാല സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ മത്സരിക്കുന്ന പാണ്ടികശാലയിലെ കായിക യുവതയുടെ ആവേശവും അഭിമാനവുമായ ബാലവാടിയൻസ് ഗ്രൂപ്പിന് വേങ്ങര ഫ്ലൈ ടൂർസ് ആൻഡ്‌ ട്രാവൽസ് മാനേജിംഗ് ഡയറക്ടർ പാറക്കൽ ഷബീറലി സ്പോൺസർ ചെയ്ത ജേഴ്സിയുടെ പ്രകാശനം  താരങ്ങളുടെ സാന്നിധ്യത്തിൽ പതിനേഴാം വാർഡ് മെമ്പർ യൂസുഫലി വലിയോറ നിർവഹിച്ചു. 

പാറക്കൽ ഷബീർ അലി, കരിമ്പിൽ കുഞ്ഞുമുഹമ്മദ്, മോയൻ റിയാസ്, കരിമ്പിൽ ബാവ, പി കെ അഫ്രാസ്, പാ റക്കൽ മൻസൂർ, കുട്ടാപ്പു ടി സിദ്ദീഖ്, ശോഭരാജ്, അനൂപ്, റഷീദ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}