"ടീനേജ് ഗാഥറിംഗ്" ന് ഉജ്ജ്വല പരിസമാപ്തി

വേങ്ങര: കെ എൻ എമ്മിന്റെ വനിതാ വിഭാഗമായ എം ജി എം സ്റ്റുഡൻസ് വിംഗ് വേങ്ങര മണ്ഡലംകമ്മിറ്റി "പെണ്മയുടെ  പൂർണ്ണത ഇസ്ലാമിലൂടെ" എന്ന തലക്കെട്ടിൽ വേങ്ങര പത്തുമൂച്ചി  സുബൈദപാക്ക് ഓഡിറ്റോറിയത്തിൽ  സംഘടിപ്പിച്ച ടീനേജ് ഗാദറിംഗ് പ്രോഗ്രാമിന് ഉജ്ജ്വലപരി സമാപ്തി. സുബൈദ പാർക്കിൽ രാവിലെ 9 മണിക്ക് കെ എൻ എം മണ്ഡലം പ്രസിഡണ്ട്  ടി കെ  മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. തുടർന്ന് വൈകുന്നേരം 5 മണി വരെനടന്ന വിവിധ സെക്ഷനുകളിൽ ഡോക്ടർ ഖദീജ ഉമർ, ആയിഷ ചെറുമുക്ക്, ഷാഹിന തെയ്യംബാട്ടിൽ, ഫബീന പരപ്പനങ്ങാടി, ഷാഹിന ടീച്ചർ, ഫിദ അൻവർ, ഡോക്ടർ ഫർഹ എടവണ്ണ, ജൗഹർ അയനിക്കോട് തുടങ്ങിയപ്രമുഖർ ക്ലാസ് എടുത്തു. 

എം ജി എമ്മിന്റെ പ്രധാന പ്രവർത്തകർ അടക്കം 300 ലധികം പെൺകുട്ടികൾ പ്രോഗ്രാമിന്റെ ആദ്യവസാനംവരെ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}