വേങ്ങര: മലർവാടി, ടീൻ ഇന്ത്യ സംയുക്തമായി പാക്കടപ്പുറായ യൂണിറ്റിന്റെ കീഴിൽ 5 മുതൽ 9 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഡേ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സുലൈമാൻ ഉമ്മത്തൂർ കുട്ടികളുമായി സംവദിച്ചു.
ക്രാഫ്റ്റ് ഒറിഗാമി പരിശീലനം ബാസിൽ അമീൻ നിർവഹിച്ചു. ഗണിതം എങ്ങനെ എളുപ്പവും രസകരവുമായി പഠിക്കാം എന്ന വിഷയത്തിൽ നിഹാദ് പി. പി സംസാരിച്ചു. ഇസ്ലാമിക വിദ്യാർഥിത്വം എന്ന വിഷയത്തിൽ അബ്ദുല്ല ഹനീഫ് ക്ലാസെടുത്തു. പ്രോഗ്രാം കൺവീനർ അബ്ദുറഹ്മാൻ പി പി യുടെ അധ്യക്ഷതയിൽ റഷീദ് മാസ്റ്റർ സ്വാഗതവും ഹനാബത്തുൽ നന്ദിയും പറഞ്ഞു. ഹംസ കെ,കരീം സി തുടങ്ങിയവർ നേതൃത്വം നൽകി. അമാൻ ഫസൽ ഖുർആൻ പാരായണം നടത്തി.