അനധികൃത ബോർഡുംസ്റ്റിക്കറും നീക്കിയില്ലെങ്കിൽ കർശന നടപടി- മോട്ടോർവാഹന വകുപ്പ്

വാഹനങ്ങളിലെ അനധികൃത ബോർഡുകളും സ്റ്റിക്കറുകളും ഉടൻ നീക്കണമെന്നു മോട്ടോർവാഹന വകുപ്പ്. ഇല്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടിയുണ്ടാകും.

ഇത്തരം ബോർഡുകളും സ്റ്റിക്കറുകളും എ.ഐ. ക്യാമറയിൽ പതിഞ്ഞാൽ അതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. ആദ്യഘട്ടം നിയമലംഘകർക്കു നോട്ടീസ് നൽകും. നീക്കിയില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടിയെടുക്കാനാണു നിർദേശം.

വിവിധ സംഘടനകളും സ്ഥാപനങ്ങളും വിവിധ നിറത്തിലും വലുപ്പത്തിലുമുള്ള ബോർഡുകൾ വെക്കാറുണ്ട്. ചില സംഘടനാ ഭാരവാഹികളും ബോർഡുവെച്ച വാഹനങ്ങളിലാണു സഞ്ചരിക്കുന്നത്. സർക്കാർസംവിധാനങ്ങളുടെതുൾപ്പെടെ അനുവദനീയമായ ബോർഡുകൾ നീക്കം ചെയ്യേണ്ടതില്ല.

സ്റ്റിക്കറുകൾ പതിക്കുന്നതിലും കർശന പരിശോധനയുണ്ടാകും. സ്റ്റിക്കറുകൾ വ്യാപകമായി ദുരുപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുമ്പും ഇതുസംബന്ധിച്ച നിർദേശം ഉണ്ടായിട്ടുണ്ടെങ്കിലും കർശന നടപടിയിലേക്കു കടന്നിരുന്നില്ല.

എ.ഐ. ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നിലവിൽ പിഴയീടാക്കുന്നില്ല. വരുംദിവസങ്ങളിൽ നിയമലംഘകർക്കു ബോധവത്കരണ നോട്ടീസ് നൽകും. ഇതിനു പിഴയടക്കേണ്ടിവരില്ല. ഈ പ്രവർത്തനത്തിന്റെ ചുമതലയും കെൽട്രോണിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

നിയമലംഘനത്തിനുള്ള പിഴ എന്നുമുതൽ ഈടാക്കണമെന്ന കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}