കളിയും കരുത്തുമായി പറപ്പൂർ ഐ.യു.എച്ച്.എസ് സ്കൂൾ

പറപ്പൂർ: കായിക പ്രതിഭകളായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് വേണ്ടി പറപ്പൂർ ഐ.യു.എച്ച്.എസ് സ്കൂളിൽ 'കളിയും കരുത്തും' പദ്ധതി തുടങ്ങി. ഫുട്ബോൾ, വോളിബോൾ, കരാട്ടെ, കബഡി, ഖൊ ഖൊ, ബോക്സിംഗ് തുടങ്ങിയ ഇനങ്ങൾക്കാണ് തുടർച്ചയായി വിദഗ്ദർ പരിശീലനം നൽകുന്നത്. പദ്ധതി ഉദ്ഘാടനം എം.എസ്.പി കമാണ്ടൻ്റ് ഹബീബ് റഹ്മാൻ നിർവ്വഹിച്ചു.മാനേജർ ടി.മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ സി കബീർ മാസ്റ്റർ, പ്രിൻസിപ്പാൾ ടി.അബ്ദുറഷീദ്, പി.ടി.എ പ്രസിഡൻ്റ് എം.കെ ഷാഹുൽ ഹമീദ്, എം.ടി.എ പ്രസിഡൻ്റ് പി.കെ സമീറ, ഡപ്യൂട്ടി എച്ച്.എം എ മമ്മു മാസ്റ്റർ, ടി. ഐ സംഘം ഭാരവാഹികളായ ടി.ഇ.മരക്കാർ കുട്ടി ഹാജി, ടി.ഇ കുഞ്ഞിപ്പോക്കർ, സലാം, ഇ.കെ സുബൈർ മാസ്റ്റർ, സുൾഫീക്കർ അലി, ഹംസ തോപ്പിൽ, കെ.പി സുബൈർ, വിഷ്ണു പ്രസാദ് എന്നിവർ പ്രസംഗിച്ചു. ബാപ്പുട്ടി കോട്ടക്കലിൻ്റെ നേതൃത്വത്തിൽ കരാട്ടെ പ്രദർശനവും നടന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}