പറപ്പൂർ: പറപ്പൂർ പെയിൻ & പാലിയേറ്റീവിന് രണ്ടാം വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മറ്റികൾ ശേഖരിച്ച ഫണ്ട് കൈമാറി. പാലിയേറ്റീവിൽ നടന്ന ചടങ്ങിൽ വാർഡ് ലീഗ് പ്രസിഡന്റ് എ.കെ സിദ്ദീഖിൽ നിന്ന് പാലിയേറ്റീവ് ഭാരവാഹി എ.എ അബ്ദുറഹ്മാൻ ഫണ്ട് ഏറ്റുവാങ്ങി.
വാർഡ് ലീഗിൻ്റെയും പാലിയേറ്റീവിൻ്റെയും സെക്രട്ടറിയായ വി.എസ് മുഹമ്മദലി, എ.പി മൊയ്തുട്ടി ഹാജി, വാർഡ് യൂത്ത് ലീഗ് ഭാരവാഹികളായ കൊമ്പൻ അസീസ്, പി.അഹമ്മദ് കുട്ടി, ടി.സി ലത്തീഫ് എന്നിവർ പങ്കെടുത്തു.