വേങ്ങര: ലോക മാതൃദിനം മാതാവിനേയും മാതൃത്വത്തെയും ആദരിക്കുന്ന ദിവസമാണ്. പോറ്റിവളർത്തിയവളെ ആദരിക്കാനും അവർക്കുവേണ്ടി അൽപ്പം സമയം മാറ്റിവെയ്ക്കാനുമുള്ള ഒരു ദിവസം എന്നനിലയിൽ മാതൃദിനത്തിന് പ്രധാന്യമുണ്ട്. അത് കൊണ്ട് തന്നെ ആയതിന്റെ ഭാഗമായി വലിയോറ ചിനക്കൽ സി.എസ്.സ്കോഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസര പ്രദേശങ്ങളിലുള്ള പ്രായമായ അമ്മമാരെ സ്നേഹോപഹാരം നൽകി ആദരിക്കുകയുണ്ടായി.
പ്രസ്തുത ചടങ്ങിന് ക്ലബ്ബ് ഭാരവാഹികളായ അഫ്സൽ, പീച്ചി, സനദ്ബാബു, ആശിഖ്, നാഫിഹ് എന്നിവർ നേതൃത്വം നൽകി.