കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 15 ആാം വാർഡ് തീണ്ടേക്കാട് ദേശീയ ഗ്രമീണ തൊഴിലുറപ്പ് പദ്ധതിയുടെ ശിലാ ഫലകം തകർന്ന് മൂന്ന് വയസുകാരിക്ക് ഗുരുതര പരുക്ക്. തീണ്ടേക്കാട് സ്വദേശി ചുക്കൻ ശമീറിൻ്റെ മകൾ ഫാത്തിമ റിയ (3) ആണ് ഗുരുതര നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിച്ചത്. കുട്ടി അപകട നില തരണം ചെയ്തിട്ടുണ്ട്.
മഹാത്മ ഗാന്ധി ദേശീയ ഗ്രമീണ തൊഴിലുറപ്പ് 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അന്ന് നിർമിച്ച റോഡിൻ്റെ ശിലാ ഫലകമാണ് തകർന്നു വീണത്.
വേണ്ടത്ര സുരക്ഷിതമാല്ലാത്ത രീതിയിലാണ് ഫലകം നിർമിച്ചിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.