മലപ്പുറം: "സംഘടിക്കുക,ശക്തരാവുക" എന്ന പ്രമേയത്തിൽ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) 2023 - 24 അധ്യയന വർഷത്തെ മെമ്പർഷിപ്പ് കാമ്പയിന് പ്രൗഢമായ തുടക്കം.
കെ.യു.ടി.എ മുൻ സംസ്ഥാന പ്രസിഡന്റും സ്ഥാപക നേതാക്കളിൽ ഒരാളുമായ പി.മൊയ്തീൻ കുട്ടി മാസ്റ്റർ കെ.യു.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി ശംസുദ്ദീൻ തിരുർക്കാടിന് മെമ്പർഷിപ്പ് നൽകി ഉദ്ഘാനം ചെയ്തു.
മലപ്പുറം കോട്ടപ്പടിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ട്രഷറർ എൻ.ബഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സലാം മലയമ്മ, ടി.എച്ച്. കരീം, ടി.എ. റഷീദ് പന്തല്ലൂർ, എം.പി. അബ്ദ്യർ സത്താർ അരയങ്കോട്, സി.മുഹമ്മദ് റഷീദ് കെ.യു.ടി.എ ജില്ലാ ഭാരവാഹികളായ പി.മുഹമ്മദ് അബ്ദുൽ ജലീൽ, സാജിദ് മൊക്കൻ, പി.പി. മുജീബ് റഹ്മാൻ, എം.കെ.അബ്ദുന്നൂർ, മജീദ് വരിക്കോടൻ, സൈഫുന്നീസ എന്നിവർ സംസാരിച്ചു.
വിവിധ വിദ്യാഭ്യാസ ജില്ലാ , സബ് ജില്ലാ ഭാരവാഹികളും ഉർദു അധ്യാപകരും പരിപാടിയിൽ സംബന്ധിച്ചു.