പുത്തനങ്ങാടി: വേങ്ങര ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഇന്റർലോക്ക് ചെയ്ത് നവീകരിച്ച പതിനാലാം വാർഡിലെ മൂന്നാംമൂല-മിസ്ഫല റോഡ് നാടിന് സമർപ്പിച്ചു.
പതിനാലാം വാർഡ് മെമ്പർ ആസ്യാമുഹമ്മദിന്റെ അധ്യക്ഷതയിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ കെ.പി റോഡ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അലി എ.കെ, ഹാരിസ് എം.കെ,അൻവർ മാട്ടിൽ, അബ്ദുള്ള ഹാജി കല്ലൻ, നാസർ കൈപ്രൻ, കോയമു ഹാജി എ.കെ, മുഹമ്മദ് പാറയിൽ, അലവികുട്ടികെ, മുനീർ കെ.കെ, അലവി , സുഹൈയിൽ, റഫീഖ് കെ, ഷാഫി തുടങ്ങിയവർ പങ്കെടുത്തു.