മെഡൽ ജേതാക്കളെ ആദരിച്ചു

തിരൂരങ്ങാടി: ജമ്മു കശ്മീരിൽ വെച്ച് 2023 മെയ് ഏഴിന് നടന്ന ലോക മിക്സഡ് ബോക്‌സിങ്   ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ ഫാസിൽ പുളിക്കല്‍, സ്വദഖതുള്ള ചെറുമുക്ക്, ഫസല്‍ കൂട്ടായി എന്നിവരെയും
ട്രൈനര്‍മാരായ റഹീം ചെറ്റാലി, മുസ്തഫ സി.പി,അസീസ് സി.പി, നൂറുദ്ധീന്‍ കൂട്ടേരി,
കേരള സ്റ്റേറ്റ് പഞ്ചക് സിലാറ്റ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ജാസിം സിപി, ഫയാസ്,അനീസ് തുടങ്ങിയവരെയും കക്കാട്
പൗരാവലിയുടെ നേതൃത്വത്തില്‍ ആദരിച്ചു.

എല്ലാവരും കക്കാട് ഐ.ടി.ഡി മാര്‍ഷല്‍ ആട്‌സ് ക്ലബില്‍ പരിശീലനം നേടിയവരാണ്‌.
കക്കാട് ടൗണില്‍ നടന്ന സ്നേഹാദര ചടങ്ങ് തിരൂരങ്ങാടി താലൂക്ക് തഹസില്‍ദാര്‍ സാദിഖ് പി.ഒ ഉല്‍ഘാടനം ചെയ്തു. തിരൂരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി ശ്രീനിവാസന്‍ മുഖ്യാഥിതിയായിരുന്നു.

ബഷീര്‍ ഒ.സി,കമറു കക്കാട്,റഷീദ് വടക്കന്‍,ഇഖ്ബാല്‍ കല്ലുങ്ങല്‍,ഷാഹുല്‍ ഹമീദ് കെ.ടി,സുജിനി മുളമുക്കില്‍,ആരിഫ വലിയാട്ട്,ഷൗക്കത്ത്  ഒ,കെ രാമദാസ്,നാസര്‍ സി.സി,നൗഷാദ് കൊല്ലഞ്ചേരി,പ്രസാദ് എം,ഹനീഫ അമ്പാടി,ജുനെെദ് തങ്ങള്‍,സലീം വടക്കന്‍,നാസര്‍ അമ്പാടി,ഒ.എം.ആര്‍ മുജീബ്,നിഷാദ് ബാബു ഇ.വി,ഫെെസല്‍ താണിക്കല്‍,ഫെെസല്‍ ഗുലാന്‍,സെെദു ചാലില്‍,സിദ്ധീഖ് തെങ്ങിലാന്‍,റിയാസ് കൊയ്പ,ഇര്‍ഷാദ് വടക്കന്‍,ജാഫര്‍ സി.കെ തുടങ്ങിവര്‍ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}