മെറിറ്റ് ഈവ് & കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

വേങ്ങര: വെൽഫെയർ പാർട്ടി  പാക്കടപ്പുറായ യൂണിറ്റും ഫ്രറ്റേണിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മെറിറ്റ് ഈവെനിംഗിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അഭിനന്ദിക്കുകയും കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു.

വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് കെഎം ഹമീദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പിപി കുഞ്ഞാലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സിജി കോഡിനേറ്റർ ഫയാസ് ഹബീബ് കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ 32 ഓളം വിദ്യാർത്ഥികൾക്ക് മെമെന്റോ നൽകി ആദരിച്ചു.

വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിമോൻ, യൂണിറ്റ് രക്ഷാധികാരി വി ടി ജബ്ബാർ മൗലവി, ഫ്രട്ടേണിറ്റി മണ്ഡലം പ്രസിഡണ്ട് ഇഹജാസ് അസ്‌ലം, എന്നിവർ ആശംസകൾ അർപ്പിച്ചു. പി പി നിഹാദ് സ്വാഗതവും അഹമ്മദ് ഫസൽ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}