കോട്ടക്കലിൽ അഞ്ച് കിലോ കഞ്ചാവുമായി വേങ്ങര എം പി നാഗറിലെ താമസക്കാരനായ യു പി സ്വദേശി പിടിയിൽ

കോട്ടക്കൽ: ഒറീസയിൽ നിന്നും കേരളത്തിലേക്ക് ട്രയിന്‍ മാര്‍ഗ്ഗം കടത്തിയ 5 കിലോ കഞ്ചാവുമായി ഉത്തർപ്രദേശ് പിടിയിലായി. അസംഗർ സ്വദേശി ബബുലു കുമാറിനെയാണ് (30) കോട്ടക്കൽ പോലീസും ജില്ലാ ആന്റി നർകോട്ടിക് ടീമും ചേർന്ന് ഇന്നലെ രാത്രി കോട്ടക്കൽ സൂപ്പി ബസാറിൽ വെച്ച് പിടികൂടിയത്.

ഒറീസയിൽ നിന്നും കോട്ടക്കൽ , വേങ്ങര ഭാഗത്തേക്ക് അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതായും ഇവ അന്യസംസ്ഥാന തൊഴിലാളികളുടെ കോട്ടേഴസുകൾ കേന്ദ്രീകരിച്ചും മറ്റും വ്യാപകമായി വിൽപ്പന നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി വൈ എസ് പി അബ്ദുൽ ബഷീറിന്റെ മേൽനോട്ടത്തിൽ കോട്ടക്കൽ ഇൻസ്‌പെക്ടർ അശ്വിത്ത്, എസ് ഐ പ്രിയൻ എസ് കെ, പോലീസ് ഉദ്യോഗസ്ഥരായ സെബാസ്റ്റ്യൻ വർഗീസ്, സുജിത്ത്, നിഷാദ്, പ്രദീപ്‌ എന്നിവരുടെ നേതൃത്വത്തില്‍ കോട്ടക്കൽ പോലീസും ജില്ലാ ആന്റി നർക്കോട്ടിക് ടീം അംഗങ്ങളായ ഐ കെ ദിനേഷ്, പി സലീം, ആർ ഷഹേഷ്, കെ സിറാജ്, ജസീർ കെ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.

കഴിഞ്ഞ അഞ്ചുവർഷമായി വേങ്ങര എം പി നഗറിലുള്ള ക്വാർട്ടേഴ്സിലാണ് പ്രതി താമസിച്ചു വരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}