ഡിസ്കോ മ്യൂസിക് നൈറ്റും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു

വേങ്ങര: വലിയോറ പൂക്കുളം ബസാർ ഡിസ്കോ ആട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസ്കോ നൈറ്റും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു. എസ്.എസ്.ൽ.സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടി നാടിന് അഭിമാനമായി മാറിയ വിദ്യാർത്ഥികളെയും, അധ്യാപിക ടി.പി സരോജിനി ടീച്ചർ, ആശാവർക്കർ ലിജി എം.സി എന്നിവരെയും സ്നേഹോഭഹാരങ്ങൾ നൽകി ആദരിച്ചു.

സാംസ്‌കാരിക സമ്മേളനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീനാ ഫസൽ ഉദ്ഘാടനം നിർവഹിച്ചു.

സാംസ്കാര സാഹിതി ചെയർമാൻ ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി.

വാർഡ് മെമ്പർ ആസ്യാ മുഹമദ്, ബ്ലോക്ക് മെമ്പർമാരായ പറങ്ങോടത്ത് അബ്ദുൽ അസീസ്‌, സുഹിജാ ഇബ്രാഹിം, ഡി സി.സി അംഗം എ.കെ. നസീർ, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി ശിവദാസൻ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഹാരിസ് മാളിയേക്കൽ,യൂത്ത് കോഡിനേറ്റർ സഹീർ അബ്ബാസ് നടക്കൽഎന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിവാടികളും പ്രശസ്ത ഗായിക ഷഹജ & പാർട്ടി നയിച്ച മ്യൂസിക് നൈറ്റും കരിമരുന്ന് പ്രയോഗവും സംഘടിപ്പിച്ചു.
നബീൽ മുന്നയുടെ അധ്യക്ഷതയിൽ മൊയ്‌ദീൻ കുട്ടി ഇ.കെ സ്വഗതപ്രസംഗവും ജൂറൈജ് കാട്ടിൽ നന്ദി പ്രകാശനവും നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}