പി.കെ.എസ് വേങ്ങര പോസ്റ്റോഫീസിനു മുമ്പിൽ മാർച്ചും ധർണയും നടത്തി

വേങ്ങര: സംവരണം സംരക്ഷിക്കുക, സ്വകാര്യ മേഖലയിലും സംവരണം നിയമം മൂലം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) കോട്ടക്കൽ ഏരിയാ കമ്മറ്റി വേങ്ങര പോസ്റ്റോഫീസിനു മുമ്പിൽ മാർച്ചും ധർണയും നടത്തി. സമരം പി.കെ. എസ് സംസ്ഥാന കമ്മറ്റി അംഗം കെ.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സുബ്രഹ്മണ്യൻ പറമ്പേരി അധ്യക്ഷനായി.

എൻ.പി കീരൻ കുട്ടി, ടി.കെ.മുഹമ്മത്, ഷീലാ ദാസ് എന്നിവർ അഭിവാദ്യം ചെയ്തു. ഏരിയാ സെക്രട്ടറി സി.രവി സ്വാഗതവും കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}