കുറ്റൂർ നോർത്ത്: കുടുംബശ്രീ യുടെ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ കുടുംബശ്രീ യൂണിറ്റുകൾ വാർഷികാഘോഷ വിളംബര ജാഥ സംഘടിപ്പിച്ചു. ജാഥ വാർഡ് മെമ്പർ കെ വി ഉമ്മർകോയ ഫ്ലാഗ് ഓഫ് ചെയ്‌തു.
ഇരുനൂറ്റി മുപ്പതോളം വനിതകൾ ജാഥയിൽ അണിനിരന്ന പരിപാടിക്ക് സി ഡി എസ് മെമ്പർ മിനി, മുൻ സി ഡി എസ് മെമ്പർമാരായ സുശീല, സിന്ധു, എ ഡി എസ് ഭരണ സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.