എസ്.വൈ.എസ് "എഡ്യൂ പാത്ത്" കരിയർ എക്സ്പോ ശ്രദ്ധേയമായി

മലപ്പുറം: എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ വർഷം എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞവർക്ക് വേണ്ടി സംഘടിപ്പിച്ച "എഡ്യൂ പാത്ത് "  കരിയർ എക്സ്പോ ശ്രദ്ധേയമായി. എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല  സെക്രട്ടറി സി.കെ.ശക്കീർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതകളെ കുറിച്ചുള്ള ക്ലാസിന് പ്രമുഖ കരിയർ ഗുരു  ജമാൽ മാളിക്കുന്ന് നേതൃത്വം നൽകി. ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ വിപിഎം ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി .എം അബ്ദുറഹ്മാൻ, ഡയറക്ടർ സിറാജുദ്ദീൻ പി, എ.മുഹമ്മദ് എന്നിവർ സംസാരിച്ചു.
  
വിദ്യാർത്ഥികൾക്കായി സ്കിൽ ടെസ്റ്റ്, പേഴ്സണൽ കൗൺസിലിംഗ് തുടങ്ങിയ സെഷനുകൾക്ക് വെഫി കരിയർ ടീം നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}