മണ്ഡലം മുസ്ലിംലീഗ് വേങ്ങരയിൽ വിളംബര ജാഥ നടത്തി

വേങ്ങര: കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകളുടെ നികുതി കൊള്ളക്കും പിടിച്ച് പറിക്കുമെതിരെ മലപ്പുറത്ത് ജില്ലാ മുസ്ലിം ലീഗ് നടത്തുന്ന സമരപ്പകൽ പ്രക്ഷോഭത്തിന്റെ പ്രചരണാർത്ഥം വേങ്ങര നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി വിളംബര ജാഥ നടത്തി. കുറ്റാളൂരിൽ നിന്ന് വേങ്ങര ടൗണിലേക്ക് നടത്തിയ ജാഥയിൽ നൂറ് കണക്കിന് ആളുകൾ അണിനിരന്നു.

മുൻ മണ്ഡലം പ്രസിഡന്റ് എം.എം കുട്ടി മൗലവി ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. വേങ്ങര ടൗണിൽ നടന്ന സമാപന യോഗം ജില്ലാ ലീഗ് സെക്രട്ടറി എ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ അസ് ലു അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.കെ അലി അക്ബർ, ഭാരവാഹികളായ ടി.മൊയ്തീൻ കുട്ടി, ഇ.കെ സുബൈർ മാസ്റ്റർ, ആവയിൽ സുലൈമാൻ, ഹർഷൽ ചാക്കീരി, എം കമ്മുണ്ണി ഹാജി, ഒ.സി ഹനീഫ, പി.പി ആലിപ്പ,റവാസ് ആട്ടീരി, പുള്ളാട്ട് ഷംസു, എൻ കെ നിഷാദ്, സൽമാൻ കടമ്പോട്ട്, സൈദ് നെടുമ്പള്ളി, അലി കുഴിപ്പുറം, കെ.അബ്ദുസ്സലാം, ഉസൈൻ ഊരകം എന്നിവർ പ്രസംഗിച്ചു.പ്രകടനത്തിന് ഖാദർ പറമ്പിൽ, ടി.വി ഇഖ്ബാൽ,ടി.പി അഷ്റഫ്, വി.എസ് ബഷീർ മാസ്റ്റർ, കെ.എം ഇസ്ഹാഖ്, വി.എഫ് ശിഹാബ് മാസ്റ്റർ, കെ.ടി എ സമദ്, എൻ ഉബൈദ് മാസ്റ്റർ, പൂക്കുത്ത് മുജീബ്, ഇ.കെ മുഹമ്മദ് കുട്ടി, എ.പി ഹംസ, ഇസ്മായിൽ പൂങ്ങാടൻ, വി.കെ അമീർ, സി.എം പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}