വേങ്ങര: മലപ്പുറം ജില്ലാ ട്രോമാ കെയർ 18-ാം വാർഷികഘോഷത്തിന്റെ
പ്രചരണാർത്ഥം വേങ്ങര യൂണിറ്റ് പ്രവർത്തകർ സൈൻ ബോർഡുകൾ വൃത്തിയാക്കി.
ഇന്ന് രാവിലെ 7 മണിക്ക് കാരാത്തോട് മുതൽ കൂരിയാട് വരെയുള്ള റോഡിലെ സൈൻ ബോർഡുകളാണ് വൃത്തിയാക്കിയത്. പരിപാടി വേങ്ങര എസ് ഐ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ലീഡർ വിജയൻ ചേറൂർ, അജ്മൽ പി കെ, ഉനൈസ് വലിയോറ, ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണിപടി, ഹംസ എ കെ, ഷഫീക്കലി ഇ കെ, ജാസിർ, അർഷദ്, അദ്നാൻ, മുജീബ്, അബ്ദുറഹ്മാൻ, മുഹമ്മദ്, ഷാജു, ജലീൽ, ഷാഫി, ഫഹദ്, ഇബ്രാഹിം, വലീദ്, നജുമുദ്ധീൻ എന്നിവർ പങ്കെടുത്തു.