മലപ്പുറം ജില്ലയിൽ ഉപരിപഠന സൗകര്യം ഉറപ്പാക്കണം: എസ്.വൈ.എസ്

മലപ്പുറം: മലപ്പുറം ജില്ലയിൽ യോഗ്യരായ മുഴുവനാളുകൾക്കും ഉപരിപഠന സൗകര്യം ഉറപ്പു വരുത്തണമെന്നും ജില്ലയോടുള്ള  അവഗണന അവസാനിപ്പിക്കണമെന്നും എസ്.വൈ.എസ്. 
സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി ആവശ്യപ്പെട്ടു. "യുവജനങ്ങളുടെ നാട്ടു വർത്തമാനം " എന്ന ശീർഷകത്തിൽ നടന്നുവരുന്ന എസ്.വൈ.എസ്. സംസ്ഥാന നേതാക്കളുടെ ഗ്രാമ സഞ്ചാരം മലപ്പുറം ഈസ്റ്റ് ജില്ലയിൽ  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകൾ പാസാകുന്ന മലപ്പുറം ജില്ലയിൽ തുടർ പഠനത്തിന് മതിയായ സൗകര്യമില്ലാതെ പ്രയാസമനുഭവിക്കാൻ തുടങ്ങീട്ട് വർഷങ്ങളായി. പരീക്ഷാ ഫലം പ്രതീക്ഷിച്ച് കൊണ്ടിരിക്കുന്ന  വിദ്യാർത്ഥികളുടെ ആശങ്കകളക്റ്റാൻ സർക്കാറിന് കഴിയണം. എല്ലാവർഷവും മുറവിളി കൂട്ടേണ്ട സാഹചര്യം ഒഴിവാക്കി ശാശ്വതമായ പരിഹാരം ഉണ്ടാകണം. ഡിഗ്രി പഠനത്തിന് പോലും കേരളം വിട്ടുപോകേണ്ടി വരുന്ന നിലവിലുള്ള സാഹചര്യം  മാറണം, അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമ സഞ്ചാരത്തിന്റെ ഭാഗമായ സോൺ പ്രവർത്തക സംഗമം മലപ്പുറം ഈസ്റ്റ് ജില്ലയിലെ 12 സോണുകളിലും പൂർത്തിയായി. വിവിധ കേന്ദ്രങ്ങളിൽ നടന്ന പര്യടനങ്ങളിൽ സമീപന രേഖ,ഡയറക്ടറേറ്റുകളുടെ പ്രയോഗം എന്നീ വിഷയങ്ങളുടെ അവതരണം നടന്നു. 

അരീക്കോട് ജിം ഓഡിറ്റോറിയം, എടവണ്ണപ്പാറ ജലാലിയ്യ ,പുളിക്കൽ ലെ ഗ്രാന്റ്, കൊണ്ടോട്ടി ബുഖാരി കാമ്പസ് , മഞ്ചേരി ജാമിഅ ഹികമിയ്യ, വടക്കാങ്ങര IDC, കൊളത്തൂർ ഇർശാദിയ്യ, പെരിന്തൽമണ്ണ അസ്‌ലം മാൾ, മലപ്പുറം മഅ്ദിൻ അക്കാദമി, വണ്ടൂർ അൽ അൻവാർ, നിലമ്പൂർ മജ്മഅ്, എടക്കര ടി.എം. ഓഡിറ്റോറിയം എന്നീ   കേന്ദ്രങ്ങളിൽ നടന്ന പര്യടനങ്ങളിൽ എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി,സംസ്ഥാന  ഫൈനാൻസ് സെക്രട്ടറി എം.അബൂബക്കർ പടിക്കൽ, സംസ്ഥാന നേതാക്കളായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, റഹ്‌മതുല്ല സഖാഫി എളമരം, എൻ.എം.സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഇ.കെ.മുഹമ്മദ് കോയ സഖാഫി, ദേവർശോല അബ്ദുസലാം മുസ്‌ലിയാർ, എം. മുഹമ്മദ് സാദിഖ് വെളിമുക്ക്, വി.പി.എം. ബശീർ പറവന്നൂർ, ആർ. പി. ഹുസൈൻ, ഡോ. പി.എ. മുഹമ്മദ്  ഫാറൂഖ് നഈമി,  കെ. അബ്ദുൽ കലാം മാവൂർ,ഉമർ ഓങ്ങല്ലൂർ, എ.എ. ജാഫർ, സിറാജുദ്ദീൻ സഖാഫി, അബൂബക്കർ ആവണക്കുന്ന്, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, അശ്റഫ് അഹ്സനി ആനക്കര, മുഈനുദ്ദീൻ സഖാഫി, ടി.സിദ്ദീഖ് സഖാഫി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, സി.കെ. ശക്കീർ അരിമ്പ്ര, എം. അബ്ദുൽമജീദ് അരിയല്ലൂർ, എം.അബ്ദുറഹ്മാൻ, അബ്ദുന്നാസർ പാണ്ടിക്കാട്, ടി.എ.  അലി അക്ബർ, ജില്ലാ നേതാക്കളായ സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി, പി.പി.മുജീബ് റഹ്‌മാൻ, കെ.സൈനുദ്ദീൻ സഖാഫി, സൈദ് മുഹമ്മദ് അസ്ഹരി, പി.കെ.മുഹമ്മദ് ശാഫി, പി.ടി. നജീബ്,  സി.കെ.എം.ഫാറൂഖ്, പി. യൂസുഫ് സഅദി,  തുടങ്ങിയവർ നേതൃത്വം നൽകി.

പര്യടനത്തിന്റെ ഭാഗമായി പ്രവർത്തകരുടെ കാഴ്ചപ്പാടുകളും സ്വപ്‌നങ്ങളും അവതരിപ്പിച്ചു. നേതാക്കൾ  ഗ്രാമങ്ങളിൽ താമസിക്കുകയും വിവിധ പദ്ധതികൾ സമർപ്പിക്കുകയും ചെയ്തു. മലപ്പുറം ഈസ്റ്റ് ജില്ലയിലെ പര്യടനത്തോടെ ഗ്രാമസഞ്ചാരത്തിൻ്റെ ആദ്യ സ്പെൽ പൂർത്തിയായി. രണ്ടാം സ്പെൽ മെയ് 11ന് കണ്ണൂർ ജില്ലയിലെ പര്യടനത്തോടെ തുടക്കം കുറിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}